ഷാര്‍ജയില്‍ സസ്യ നഴ്‌സറിയില്‍ വന്‍ തീപിടിത്തം

by Sharjah | 27-11-2018 | 702 views

ഷാര്‍ജ: ഷാര്‍ജയില്‍ വന്‍ തീപിടിത്തം. ഷാര്‍ജയിലെ സൂഖ് അല്‍ ജുബൈലിലെ സസ്യ നഴ്‌സറിയില്‍ കഴിഞ്ഞ ദിവസം രാവിലെ 8.02-നാണ് തീപിടിത്തം ഉണ്ടായത്. നഴ്‌സറിയുടെ ഒരു ഭാഗത്തുനിന്നാണ് തീപിടിത്തമുണ്ടായതെങ്കിലും ശക്തമായ കാറ്റില്‍ ഇത് മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. നഴ്‌സറിയിലെ ചെടികളും മറ്റ് സാധനങ്ങളും കത്തിനശിച്ചു.

അര മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിശമന സേനയ്ക്ക് കഴിഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ പൂര്‍ണ്ണമായും അണച്ചത്. തുടര്‍ന്ന് സ്ഥലത്ത് ഫോറന്‍സിക് ഉദ്ദ്യോഗസ്ഥര്‍ പരിശോധന നടത്തി. വ്യാപാര സ്ഥാപനങ്ങള്‍ മതിയായ അഗ്‌നിശമന ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Lets socialize : Share via Whatsapp