ലോകത്തെ മികച്ച പത്തു കോടതികളില്‍ രണ്ടാം സ്ഥാനം ദുബായ് കോടതിയ്ക്ക്

by International | 16-07-2017 | 862 views

നാഷണല്‍ അസോസിയേഷന്‍ ഫോര്‍ കോര്‍ട്ട് മാനേജ്മെന്‍റുമായി സഹകരിച്ചുള്ള പുരസ്കാര പ്രഖ്യാപനത്തില്‍ ലോകത്തെ മികച്ച പത്തു കോടതികളില്‍ രണ്ടാം സ്ഥാനം ദുബായ് കോടതി കരസ്ഥമാക്കി. മാത്രമല്ല ജുഡീഷ്യല്‍ മേഖലയില്‍ ടെക്നോളജിക്കല്‍ സൊല്യുഷന്‍സ് നടപ്പാക്കിയതിനുള്ള ടോപ്പ് 10 പുരസ്കാരവും ദുബായ് കോടതിയ്ക്ക് ലഭിച്ചു.

ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ കോര്‍ട്ട് അഡ്മിനിസ്ട്രേഷന്‍റെ എട്ടാമത് വാര്‍ഷിക യോഗത്തിലാണ് പ്രഖ്യാപനം നടന്നത്. കൊമേഷ്യല്‍ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സില്‍ ചീഫ് ജസ്റ്റിസായ ജഡ്ജി മുഹമ്മദ്‌ മുബാറക് അല്‍ സുബൂസി പുരസ്കാരം ഏറ്റു വാങ്ങി. ഡയരക്ടര്‍ ജനറല്‍ ഓഫ് ദുബായ് കോര്‍ട്ട്സ്, തരേഷ് ഈദ് അല്‍ മന്‍സൂറിയ്ക്ക് വേണ്ടിയാണ് അദ്ദേഹം പുരസ്കാരം ഏറ്റു വാങ്ങിയത്.  

സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്ന ദുബായ് കോടതി 480 ഇലക്ട്രോണിക് ആന്‍ഡ് സ്മാര്‍ട്ട്‌ സേവനങ്ങളാണ് നല്‍കി വരുന്നത്. ഇതിന്‍റെ യൂസേജ് റേറ്റിംഗ് 92 ശതമാനമാണ്.

Lets socialize : Share via Whatsapp