ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ സ്‌പോര്‍ട്‌സ് മാള്‍ 2020-ല്‍ ദുബായില്‍ ഉയരും

by Sports | 19-11-2018 | 1492 views

ദുബായ് : ലോകത്തിലെ വെച്ച് ഏറ്റവും വലിയ വാണിജ്യ കായിക മാള്‍ ദുബായില്‍ പടുത്തുയര്‍ത്തപ്പെടും. 2020-ഓടു കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കി മാള്‍ ലോകത്തിനായി തുറന്ന് നല്‍കുമെന്ന് മാള്‍ നിര്‍മ്മാണ ചുമതലയുളള വിവ സിറ്റി അറിയിച്ചു . യു.എ.ഇ-യുടെ പ്രശസ്തിയും നേട്ടങ്ങളും ഉയര്‍ത്തിപ്പിടിക്കുകയും ആഗോളതലത്തില്‍ ടൂറിസ്റ്റുകളുടെ അഭിവൃദ്ധിയുണ്ടാക്കുകയും ചെയ്യുന്ന ആഗോള നിര്‍മാണ ചിഹ്നമായിട്ടാണ് പുതിയ സംരംഭം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വിവാ സിറ്റി പറഞ്ഞു.

3 നിലകളിലായി നിര്‍മ്മിക്കപ്പെടുന്ന മാളിന് 12 ഫുട്‌ബോള്‍ മൈതാനങ്ങള്‍ ചേരുന്ന വിസ്തൃതി ആയിരിക്കും ഉണ്ടാകുക. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് ഈ സ്‌പോര്‍ട്‌സ് സൊസൈറ്റി പ്രോജക്ട് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്‍റെ ചെയര്‍മാന്‍. ഷോപ്പിങ്ങിനും വിനോദത്തിനും കായിക ആവശ്യങ്ങള്‍ക്കുമായി വ്യത്യസ്ത രുചിക്കൂട്ടുകളാകും മാളില്‍ ഒരുക്കാന്‍ പോകുന്നത് . മാളില്‍ ലഭ്യമായ ഏറ്റവും വലിയ എല്‍ഇഡി ഡിസ് പ്ലേ സൗകര്യവും തയ്യാറാക്കുന്നുണ്ട്.

Lets socialize : Share via Whatsapp