മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ സൗദി കിരീടാവകാശിയായി നിയമിതനായി

by International | 15-07-2017 | 892 views

ജിദ്ദ : സൗദി ഭരണാധികാരിയുടെ മകന്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍, സൗദിയുടെ പുതിയ കിരീടാവകാശിയായി നിയമിതനായി. ഭരണാധികാരി സല്‍മാന്‍ രാജാവാണ് മകന്‍ ബിന്‍ സല്‍മാനെ സൗദിയുടെ പുതിയ കിരീടാവകാശിയായി നിയമിച്ചുകൊണ്ട് ഉത്തരവിട്ടത്. കിരീടാവകാശിയും, ആഭ്യന്തര മന്ത്രിയുമായിരുന്ന മുഹമ്മദ്‌ ബിന്‍ നായിഫ് രാജകുമാരനെ പദവികളില്‍ നിന്നൊഴിവാക്കിയാണ് മകനെ രാജാവായി സല്‍മാന്‍ രാജാവ് നിയമിച്ചത്. സഹോദര പുത്രന്‍ അബ്ദുല്‍ അസീസ്‌ ബിന്‍ സൗദ്‌ ബിന്‍ നായിഫിന്നെ ആഭ്യന്തര മന്ത്രിയായും നിയമിച്ചു.

2015 ജനുവരിയിലാണ് സല്‍മാന്‍ രാജാവ് കിരീടാവകാശിയായി നിയമിതനായത്. അതെ വര്‍ഷത്തില്‍ തന്നെ സൗദിയുടെ പ്രതിരോധ മന്ത്രിയായി നിയമിതനായ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍  ഇതുവരെ ഉപകിരീടവകാശിയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മക്കയിലെ അല്‍ സഫ കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മകനെ സൗദിയുടെ പുതിയ കിരീടാവകാശിയായി സല്‍മാന്‍ രാജാവ്  പ്രഖ്യാപിച്ചത്. പ്രതിരോധ മേഖലയും, കൌണ്‍സില്‍ ഫോര്‍ എക്കണോമിക് ആന്‍ഡ്‌ ഡെവലപ്മെന്‍റ് അഫയെഴ്സിന്‍റെ ചുമതലയും പുതിയ കിരീടവകാശിയാണ് വഹിക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, ജീവനക്കാര്‍ക്കുമുള്ള ഈദ് അവധി ശവ്വാല്‍ പതിനഞ്ചു വരെ നീട്ടി നല്‍കാനും യോഗത്തില്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.

Lets socialize : Share via Whatsapp