ഷാര്‍ജയില്‍ നീന്തല്‍ കുളത്തില്‍ കുട്ടി മുങ്ങിമരിച്ചു; സ്‌കൂള്‍ അടച്ചു പൂട്ടി

by Sharjah | 15-11-2018 | 687 views

ഷാര്‍ജ : ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളിലെ നീന്തല്‍ക്കുളത്തില്‍ വീണ് നാലു വയസുകാരന്‍ മരിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ അടച്ചു പൂട്ടി. ഇന്നലെ രാവിലെ 10.30-യോടെയായിരുന്നു സംഭവം. സംഭവം നടന്ന ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തുകയും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യറായില്ല. അതേസമയം നീന്തല്‍ ക്ലാസ് നടക്കുന്നതിനിടെയാണ് കുട്ടി മരിച്ചതെന്നും പി.ഇ ടീച്ചര്‍ കുട്ടിയുടെ മരണത്തില്‍ ഉത്തരവാദിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

 

Lets socialize : Share via Whatsapp