ഒമാനില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു

by International | 14-11-2018 | 474 views

മസ്‌കറ്റ് : വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നിസ്വ-മസ്‌കത്ത് റോഡില്‍ അല്‍ ജിഫ്നൈനോട് ചേര്‍ന്നുള്ള സ്ഥലത്ത് ട്രക്കും ടാക്‌സി കാറും കൂട്ടിയിച്ച് ടാക്‌സി ഡ്രൈവര്‍ മരിച്ചു. യാത്രക്കാരന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ മസ്‌കത്തിലേക്ക് വരികയായിരുന്ന ടാക്സിയും ദാഖിലിയ്യയില്‍ നിന്നും വരുന്ന ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യാത്രക്കാരന് വിദഗ്ധ ചികിത്സ ലഭ്യമാക്കി.

 

Lets socialize : Share via Whatsapp