18-ാം നിലയില്‍ നിന്ന് വീണ് അറബ് പെണ്‍കുട്ടി മരിച്ച സംഭവം; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

by Sharjah | 14-11-2018 | 797 views

ഷാര്‍ജ : 18-ാം നിലയില്‍ നിന്ന് വീണ് 15 വയസ്സുകാരിയായ അറബ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഷാര്‍ജയിലെ അല്‍ താവൂണില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. വിവരം ലഭിച്ച ഉടന്‍ പോലീസ് സംഭവ സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന പെണ്‍കുട്ടിയെയാണ് പോലീസ് കണ്ടത്. മൃതദേഹം ഫോറന്‍സിക് ലാബോറട്ടറിയിലേക്ക് മാറ്റി. വീഴ്ചയുടെ കാരണം കണ്ടുപിടിക്കുന്നതിനായി പോലീസുകാര്‍ അന്വേഷണം ഊര്‍ജിതമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് അല്‍ ബുര്‍ഹിയ പോലീസ് ചോദ്യം ചെയ്യലിനായി പലരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് ഇട്ടതെന്നും കൂടാതെ ശരീരത്തില്‍ പലയിടത്തും മുറിവുകളും തലയോട്ടിയില്‍ പൊട്ടല്‍ സംഭവിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Lets socialize : Share via Whatsapp