കാലാവസ്ഥയില്‍ മാറ്റം; യുഎഇ-യില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

by General | 14-11-2018 | 630 views

ദുബായ്: യുഎഇ-യുടെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്. കാലാവസ്ഥ വ്യതിയാനം താപനിലയില്‍ ഗണ്യമായ മാറ്റത്തിന് വഴിയൊരുക്കും. കൂടാതെ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം യുഎഇ-യിലെ ജബല്‍ ജൈഷ് മേഖലയില്‍ രേഖപ്പെടുത്തിയ താപനിലയെ ആസ്പദമാക്കിയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം താപനിലയിലെ മാറ്റത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

കാഴ്ച പരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുമ്പോള്‍ അമിത വേഗത ഒഴിവാക്കണമെന്നും വാഹനം ഓടിക്കാന്‍ പ്രയാസം നേരിടുന്ന പക്ഷം വാഹനം റോഡില്‍ നിന്നും ഏറെ അകലം പാലിച്ച് സുരക്ഷിത സ്ഥാനത്ത് പാര്‍ക്ക് ചെയ്യണമെന്നും പോലീസ് അറിയിച്ചു. കൂടാതെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ പരിസരത്ത് ഇറങ്ങരുതെന്നും, മീന്‍ പിടിക്കാന്‍ പോകുന്നവര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Lets socialize : Share via Whatsapp