മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നവംബര്‍ 23 മുതല്‍ ഡിസംബര്‍ 14 വരെ റിയാദില്‍

by Sports | 13-11-2018 | 1227 views

റിയാദ് : മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ അദുവ അല്‍ ഷുഗാ വിന്നേഴ്‌സ് ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നവംബര്‍ 23 മുതല്‍ ഡിസംബര്‍ 14 വരെ നടത്തുവാന്‍ തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു. 32 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് എക്‌സിറ് 17-ല്‍ ഉള്ള ഗ്രൗണ്ടില്‍ ആണ് നടക്കുന്നത്. ഈ ടൂര്‍ണമെന്‍റ് മാച്ച് Fixturing ആഘോഷവും ട്രോഫി അനാച്ഛാദനവും നവംബര്‍ 14 വൈകിട്ട് 8.15-ന് മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രസ്തുത യോഗം എയര്‍ ഇന്ത്യ മാനേജര്‍ മരിയപ്പന്‍ .എ. ഉദ്ഘാടനം നിര്‍വഹിക്കും. മുനീര്‍ അഹമ്മദ്  (തക്ബീര്‍ സ്‌പോര്‍ട്‌സ്), ആസിഫ് ഷെയ്ഖ് (ഡയറക്ടര്‍, റോയല്‍ അക്കാദമി ) എന്നിവര്‍ മുഖ്യാതിഥികള്‍ ആയി പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Lets socialize : Share via Whatsapp