മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വില്‍ക്കാന്‍ ശ്രമം; വീട്ടുജോലിക്കാരിക്കെതിരെ പരാതിയുമായി തൊഴിലുടമ

by Abudhabi | 10-11-2018 | 974 views

അബൂദാബി: തൊഴിലുടമയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വില്‍ക്കാന്‍ ശ്രമിച്ച വീട്ടുജോലിക്കാരിക്കെതിരെ പരാതിയുമായി തൊഴിലുടമ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീട്ടുജോലിക്കാരി ആഭരണങ്ങള്‍ വില്പനയ്ക്ക് വെച്ചത്.

ഏഷ്യക്കാരിയായ വീട്ടുജോലിക്കാരി സേവനം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയ ശേഷമാണ് വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത് വീട്ടുടമയുടെ ശ്രദ്ധയില്‍പെടുന്നത്. ഇതിനിടെ പുതിയ ജോലിക്കാരി വീടിന്‍റെ ചുമതലയേറ്റെടുത്തിരുന്നു. ആഭരണങ്ങള്‍ മോഷ്ടിച്ചത് പുതിയ വീട്ടുജോലിക്കാരിയാണെന്ന് ആരോപണം ഉന്നയിക്കുന്നതിനിടയിലാണ് പഴയ ജോലിക്കാരിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ തൊഴിലുടമ കാണുന്നത്. ഉടനെ തന്നെ തൊഴിലുടമ പോലീസില്‍ പരാതി നല്‍കി.

ജോലി മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയ വീട്ടുജോലിക്കാരിക്ക് താന്‍ വന്‍ തുക സമ്മാനമായി നല്‍കിയിരുന്നുവെന്നും തൊഴിലുടമ പറയുന്നു.

Lets socialize : Share via Whatsapp