ഇന്ത്യന്‍ യുവാവ് ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍

by Sharjah | 10-11-2018 | 735 views

അബുദാബി: ഷാര്‍ജയില്‍ ജോലി ചെയ്യുന്ന 25-കാരനായ ഇന്ത്യന്‍ യുവാവിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന താമസക്കാരനാണ് യുവാവിനെ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും ഫൊറന്‍സിക് വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാളങ്ങളും മറ്റു വിവരങ്ങളും ശേഖരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.

ആശുപത്രിയില്‍ പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയില്‍ എത്തിച്ചു. സംഭവത്തില്‍ സംശയിക്കാനൊന്നുമില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

 

Lets socialize : Share via Whatsapp