മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവ് കോഴിക്കോട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു

by General | 10-11-2018 | 532 views

റാസല്‍ഖൈമ : കഴിഞ്ഞ ഓഗസ്റ്റ് നാലിന് റാസല്‍ഖൈമയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവ് കോഴിക്കോട് ഫറോക്ക് പനങ്ങാട്ട് സന്ദീപ് (42) ആണെന്ന് തിരിച്ചറിഞ്ഞു. ജൂലായ് 15 മുതല്‍ താമസ സ്ഥലത്തുനിന്ന് കാണാതായതിനെ തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന ബുര്‍ജ് അല്‍ ആഖ്റാബ് കോണ്‍ട്രാക്ടിങ് കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഓഗസ്റ്റ് നാലിന് റാസല്‍ഖൈമ സൈഫ് ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് ദിവസങ്ങള്‍ പഴക്കം ചെന്ന നിലയില്‍ മൃതദേഹം പോലീസ് കണ്ടെടുത്തത്. മൃതദേഹം വ്യാഴാഴ്ച രാത്രിയില്‍ കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോയി.

Lets socialize : Share via Whatsapp