കള്ളന്‍മാരെ പറന്നു പിടിക്കാന്‍ ദുബായ് പോലീസ്

by Dubai | 10-11-2018 | 724 views

ദുബായ് : പറന്ന് വന്ന് കള്ളനെ പിടിക്കാനുള്ള സാങ്കേതികത ദുബായ് പൊലീസ് കരസ്ഥമാക്കി . 2020-ഓടെ സാമൂഹിക വിരുദ്ധരെ വിലങ്ങണിയിക്കാന്‍ ആകാശത്തുനിന്ന് ഏമാന്‍മാര്‍ പറന്നിറങ്ങിത്തുടങ്ങും. ദുബായ് മീഡിയ ഓഫീസ് ഈ പറക്കും പൊലീസിന്‍റെ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

'ഹോവര്‍ സര്‍ഫ് സ്‌കോര്‍പിയോണ്‍ -3' എന്ന് പേരിട്ടിരിക്കുന്ന ഹോവര്‍ ബൈക്കാണ് ആകാശ പോലീസിന്‍റെ വാഹനം. അടുത്ത വര്‍ഷത്തോടെ ഇത്തരം പൊലീസിനെ കരയിലും വായുവിലും കണ്ടുതുടങ്ങും. കാലിഫോര്‍ണിയയിലെ ഹോവര്‍ സര്‍ഫ് കമ്പനി നിര്‍മിച്ച നാല് റോട്ടോര്‍ റോവര്‍ ബൈക്കാണ് സ്‌കോര്‍പിയോണ്‍ 3. കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ച ഇതിന് 114 കിലോയാണ് ഭാരം. സാധാരണ പാര്‍ക്കിങ് സ്ഥലത്തുനിന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന ഇതിന് മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവും.

Lets socialize : Share via Whatsapp