ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് രാത്രി സമാപിക്കും

by Sharjah | 10-11-2018 | 763 views

ഷാര്‍ജ: ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് രാത്രി സമാപിക്കും. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേള എന്ന ഖ്യാതിയോടെ ഷാര്‍ജാ എക്‌സ്പോ സെന്‍ററില്‍ നടന്ന മേളയില്‍ ലക്ഷക്കണക്കിനാളുകളാണ് എത്തിയത്. സാംസ്‌കാരിക പരിപാടികളും ചര്‍ച്ചകളുമെല്ലാം വലിയ ജനപങ്കാളിത്തത്തോടെയാണ് നടന്നത്. മേള ഉദ്ഘാടനം ചെയ്തത് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ആയിരുന്നു. മലയാളത്തിലെ മിക്കവാറും എല്ലാ പ്രസാധകരും മേളയിലെത്തി. 77 രാജ്യങ്ങളില്‍ നിന്നായി 1,874 പ്രസാധകരാണ് മേളയിലുള്ളത്. നൂറ്റമ്പതിലേറെ മലയാള പുസ്തകങ്ങളാണ് ഇത്തവണ പ്രകാശനം ചെയ്തത്. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ അക്ഷരങ്ങളുടെ കഥ എന്ന ആശയത്തിലായിരുന്നു ഇത്തവണത്തെ മേള.

 

Lets socialize : Share via Whatsapp