യാത്രക്കാരുടെ ശ്രദ്ധയ്ക്ക്....ഷാര്‍ജാ വിമാനത്താവളത്തില്‍ പുതിയ ബാഗേജ് നയം

by Sharjah | 10-11-2018 | 704 views

ഷാര്‍ജ: ഷാര്‍ജാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗേജുകള്‍ക്ക് പുതിയ നിബന്ധനകള്‍ വരുന്നു. അടുത്തമാസം നാല് മുതലാണ് ഇത് പ്രാബല്യത്തിലാകുന്നത്. ഈ നിബന്ധനകളുടെ പരിധിയില്‍ വരാത്ത ബാഗേജുകള്‍ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ലഘുലേഖകള്‍ വഴിയും സമൂഹമാധ്യമങ്ങളിലൂടെയും ഇതുസംബന്ധിച്ച ബോധവത്കരണ പ്രചാരണം ആരംഭിച്ചിട്ടുണ്ട് .

നിബന്ധനകള്‍

* ഉരുണ്ടതും വൃത്താകൃതിയിലുള്ളതുമായ ബാഗേജുകള്‍ തിരിച്ചയയ്ക്കപ്പെടും. ഉരുണ്ടതും പരിധിക്കപ്പുറം നീണ്ടതും കൃത്യമായ ആകൃതിയില്ലാതെ കെട്ടിയതുമായ ബാഗേജുകള്‍ അനുവദിക്കുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു .

* രണ്ട് ബാഗേജുകള്‍ ഒന്നിച്ച് ചേര്‍ത്ത് കെട്ടിയോ ഒട്ടിച്ചോ ഉള്ള നിലയില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല.

* അയഞ്ഞ കയറോ വള്ളിയോ ഇട്ട് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളും മറ്റും കെട്ടി വെയ്ക്കരുത്. ഇത് അഴിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. ഇത്തരം പെട്ടികള്‍ കട്ടിയുള്ള സെല്ലോടേപ്പ് ഇട്ട് സുരക്ഷിതമായി പൊതിയണം. അല്ലാത്തപക്ഷം അത്തരം ബാഗേജുകള്‍ തിരിച്ചയക്കും.

* നീളമുള്ള വള്ളികള്‍ തൂങ്ങിക്കിടക്കുന്ന ബാഗേജുകളും അനുവദിക്കില്ല

* ബാഗേജിന്‍റെ ഒരു വശമെങ്കിലും പരന്നതായിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട് .

Lets socialize : Share via Whatsapp