ലൈംഗിക തൊഴിലാളിയെ കയ്യോടെ പിടികൂടി ദുബായ് പൊലീസ്

by Dubai | 09-11-2018 | 693 views

ദുബായ്: ലൈംഗിക തൊഴിലിലേര്‍പ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിനിയെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ ദുബായ് പൊലീസ് കയ്യോടെ പിടികൂടി. ലൈംഗിക തൊഴില്‍ ചെയ്യുന്നതിന് പിടിക്കപെടുന്നവര്‍ക്ക് കടുത്ത ശിക്ഷകളുള്ള നാടാണ് ദുബായ്. 36-കാരിയായ പാക്ക് അക്കൗണ്ടന്‍റാണ് ഹോട്ടല്‍ മുറിയില്‍ വച്ച് പിടിയിലായതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. പൊലീസ് നിയോഗിച്ച ചാരനുമായുള്ള കൂടികാഴ്ചയ്ക്ക് പിന്നാലെയാണ് റെയിഡ് നടത്തി ഇവരെ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം ഏഴാം തീയതിയാണ് പാക്ക് സ്വദേശിനി ദുബായില്‍ ലൈംഗിക തൊഴിലിലേര്‍പ്പെടുന്നതായി പൊലീസിന് വിവരം ലഭിച്ചത്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ സംഭവം സത്യമാണെന്ന് വ്യക്തമായെന്നും, പക്ഷെ തെളിവുകളില്ലാതെ പിടികൂടാനാകത്തതിനാല്‍ ചാരനെ നിയോഗിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് ചാരന്‍ ഇവരെ ബന്ധപ്പെടുകയും 2,000 ദിര്‍ഹം വരെ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. എല്ലാം സമ്മതിച്ച യുവതി ഹോട്ടലില്‍ എത്തിയപ്പോഴായിരുന്നു പോലീസ് ഇവരെ പിടികൂടിയത്. 400, 500 ദിര്‍ഹത്തിന് നിരവധിപേരുമായി ലൈംഗികബന്ധത്തിലേര്‍പ്പിട്ടുണ്ടെന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ യുവതി പറഞ്ഞു.

Lets socialize : Share via Whatsapp