ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള വിസയ്ക്ക് കൂടുതല്‍ നിയന്ത്രണം

by International | 07-11-2018 | 600 views

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ വിസയ്ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറങ്ങി. ഒരു മാസമാണ് പരമാവധി വിസാ കാലാവധി. യാത്രക്കാരന് നിര്‍ബന്ധമായും ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാവണം. വിസ അപേക്ഷിക്കാന്‍ ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, ഹോട്ടല്‍ റിസര്‍വേഷന്‍, മടക്ക ടിക്കറ്റ് രേഖകളും വേണം. അതേസമയം കുടുംബമായി വരികയാണെങ്കില്‍ മുതിര്‍ന്ന അംഗത്തിന് മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായാല്‍ മതി. നിയന്ത്രണം നവംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും.

 

 

 

Lets socialize : Share via Whatsapp