കുവൈറ്റ് ഇന്‍റര്‍നാഷനല്‍ കാറോട്ട മത്സരത്തില്‍ 14ാം തവണയും ഖത്തറിന്‍റെ നാസര്‍ അല്‍ അതിയക്ക് കിരീട നേട്ടം

by Sports | 05-11-2018 | 1360 views

കുവൈറ്റ് : 25-ാമത് കുവൈത്ത് ഇന്‍റര്‍നാഷണല്‍ റാലി കാറോട്ട മത്സരത്തില്‍ 14ാം തവണയും ഖത്തറിന്‍റെ നാസര്‍ സാലിഹ് അല്‍ അതിയക്ക് റെക്കോര്‍ഡ് കിരീട നേട്ടം. 14ാം തവണ പശ്ചിമേഷ്യയിലെ ചാമ്പ്യന്‍ പട്ടം നേടുന്ന ഇദ്ദേഹത്തിന് കുവൈത്തില്‍ മാത്രം ഇത് ഏഴാമത് കിരീട നേട്ടമാണ്.

ഫ്രാന്‍സിന്‍റെ മാത്യൂ ബൗമല്‍ ആയിരുന്നു സഹഡ്രൈവര്‍. ഒരു മണിക്കൂര്‍ 58 മിനിറ്റ് 24 സെക്കന്‍ഡില്‍ ഓടിയെത്തി ആധികാരികമായാണ് ടീം വിജയിച്ചത്. കുവൈത്തിന്‍റെ അല്‍ തിഫിരി, ഖത്തറിന്‍റെ അല്‍ കുവരി എന്നിവര്‍ രണ്ട് മണിക്കൂര്‍ 10 മിനിറ്റ് 43 സെക്കന്‍ഡില്‍ ഓടിയെത്തി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഖത്തറിന്‍റെ നാസര്‍ ഖലീഫ അല്‍ അതിയ, ഇറ്റലിയുടെ നിക്കോള അരീന എന്നിവരടങ്ങുന്ന ടീം രണ്ട് മണിക്കൂര്‍ 26 മിനിറ്റ് 28 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്തിന് അര്‍ഹരായി. കുവൈത്ത് ടൗണ്‍ റേസ് സര്‍ക്യൂട്ടില്‍ നടന്ന ടൂര്‍ണമെന്‍റില്‍ നാസര്‍ സാലിഹ് അല്‍ അതിയക്ക് തന്നെയാണ് മുന്‍തൂക്കം കല്‍പിച്ചിരുന്നത്.

Lets socialize : Share via Whatsapp