ദക്ഷിണ സൗദിയില്‍ റോഡപകടം : ഒരു കുടുംബത്തിലെ നാല് പേര്‍ മരണപ്പെട്ടു

by International | 01-11-2018 | 348 views

ജിദ്ദ: സൗദിയുടെ ദക്ഷിണ പ്രവിശ്യയില്‍ പെടുന്ന ബിഷ നഗരത്തിന് സമീപം ഉണ്ടായ റോഡപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറില്‍ ഇടിച്ചു കയറുകയായിരുന്നു. ബിഷ - സബത്ത് അല്‍അല്യാ റോഡില്‍ വാദിമല്‍ഹ പ്രദേശത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

നൂറു കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള ഈ റോഡില്‍ ഒരേ ദിശയിലാണ് ഗതാഗതം. നിരവധി പേരുടെ മരണത്തില്‍ കലാശിച്ച ഒട്ടേറെ അപകടങ്ങള്‍ സംഭവിച്ച റൂട്ട് ആണിതെന്ന് സ്ഥലവാസികള്‍ വിവരിച്ചു. വിദ്യാഭ്യാസ, വാണിജ്യ പ്രാധാന്യമുള്ള ഈ റോഡ് വഴിയാണ് ബീഷ വിമാനത്താളവത്തിലേക്കുള്ള ഗതാഗതം. നാല് മാസങ്ങള്‍ക്കു മുമ്പ് ഈ പാത ഡബിള്‍ റോഡ് ആക്കാനുള്ള പണി ആരംഭിച്ചിരുന്നു. 270 മില്യണ്‍ റിയാല്‍ ചെലവിലാണ് റോഡിന്‍റെ നവീകരണം.

Lets socialize : Share via Whatsapp