യുഎഇ-യില്‍ നവംബര്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു...

by Business | 01-11-2018 | 1045 views

അബുദാബി: യുഎഇ-യില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഒക്ടോബറിലുള്ളതിനേക്കാള്‍ കുറഞ്ഞ വിലയായിരിക്കും നവംബറില്‍. സൂപ്പര്‍ 98 പെട്രോളിന് 2.61 ദിര്‍ഹത്തില്‍ നിന്ന് 2.57 ദിര്‍ഹമായി കുറയും. സ്‌പെഷ്യല്‍ 95-ന് 2.50 ദിര്‍ഹത്തില്‍ നിന്ന് 2.46 ദിര്‍ഹമായും വില കുറയും. ഡീസല്‍ വിലയിലും കുറവുണ്ട്. ഒക്ടോബറില്‍ 2.87 ദിര്‍ഹമായിരുന്ന സ്ഥാനത്ത് നിന്ന് 2.76 ദിര്‍ഹമായിരിക്കും നവംബറിലെ ഡീസല്‍ വില.

 

 

Lets socialize : Share via Whatsapp