ഒമാന്‍ എയര്‍, കേരളത്തിലേക്കുള്ള സര്‍വീസുകളുടെ സമയം മാറുന്നു

by International | 01-11-2018 | 469 views

മസ്‌കറ്റ്: ഒമാന്‍ എയര്‍ കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്കുള്ള സമയങ്ങളില്‍ മാറ്റം. കോഴിക്കോട്ടേക്കുള്ള ഡബ്ല്യു.വൈ. 291 രാത്രി 10.55-ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 3.40-ന് കോഴിക്കോട്ട് എത്തും. 4.45-ന് തിരികെ മസ്‌കറ്റിലേക്ക് പുറപ്പെടും.

ഡബ്ല്യു. വൈ. 297 പുലര്‍ച്ചെ 2.25-ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെട്ട് 7.10-ന് കോഴിക്കോട്ടെത്തും. തിരികെ 8.10-ന് മടങ്ങും. ഡബ്ല്യു. വൈ. 293 ഉച്ചയ്ക്ക് 2.10-ന് പുറപ്പെട്ട് 6.55-ന് കോഴിക്കോട്ടെത്തും. തിരികെ 7.45-ന് പുറപ്പെടും.

കൊച്ചിയിലേക്കുള്ള സര്‍വീസുകളുടെ സമയക്രമത്തിലും ചെറിയ മാറ്റങ്ങളുണ്ട്. ഡബ്ല്യു.വൈ. 225 പുലര്‍ച്ചെ 2.20-ന് പുറപ്പെട്ട് 7.15-ന് കൊച്ചിയിലെത്തും. ഡബ്ല്യു.വൈ. 223 വിമാനം രാവിലെ 9.05-ന് പുറപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊച്ചിയിലെത്തും.

Lets socialize : Share via Whatsapp