മണിക്കൂറില്‍ 140 കിലോമീറ്റര്‍ പോകുന്ന വാഹനത്തിന്റെ ബ്രേക്ക് പോയി....എന്നാല്‍ ഡ്രൈവര്‍ സേഫ്

by Sharjah | 30-10-2018 | 1061 views

ഷാര്‍ജ: മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തിലോടുന്ന വാഹനത്തിന്‍റെ ബ്രേക്ക് പോയി. പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍. ഷാര്‍ജ മലീഹ റോഡില്‍ വെച്ചാണ് വാഹനത്തിന്‍റെ ബ്രേക്ക് പോയത്. വാഹനമോടിച്ചിരുന്ന യുവതിയില്‍ നിന്ന് രാവിലെ 9.30-ന് വിവരം ലഭിച്ചയുടന്‍ പോലീസ് ആ റോഡിലെ വാഹനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങി. യുവതിയോട് ഹസാഡ് ലൈറ്റുകള്‍ ഇട്ടുകൊണ്ട് വാഹനമോടിക്കാനും പോലീസ് നിര്‍ദേശിച്ചു.

യുവതിയുടെ വാഹനത്തിന് മുന്നിലും പിറകിലുമായി പോലീസ് വാഹനങ്ങളിലെത്തുകയും പ്രത്യേക രീതിയില്‍ വാഹനം നിര്‍ത്താന്‍ ശ്രമം നടത്തുകയും ചെയ്തു. ക്രമേണ വാഹനം റോഡിന് വശത്ത് ഇടിച്ച് നിര്‍ത്തുകയായിരുന്നു. പരിക്കുകളില്ലാതെ യുവതിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായും പോലീസ് മേധാവി ലഫ്റ്റനന്‍റ് മുഹമ്മദ് സൈഫ് അല്‍ സുവൈദി അറിയിച്ചു.

 

Lets socialize : Share via Whatsapp