പ്രവാസി വനിത ഷാര്‍ജയില്‍ പാലത്തില്‍ നിന്നും തിരക്കേറിയ അതിവേഗ പാതയിലേക്ക് ചാടി ജീവനൊടുക്കി

by Sharjah | 29-10-2018 | 690 views

ഷാര്‍ജ: 38-കാരിയായ പ്രവാസി വനിത ഷാര്‍ജയില്‍ തിരക്കേറിയ റോഡിലെ പാലത്തില്‍ നിന്നും അതിവേഗ പാതയിലേക്ക് ചാടി ജീവനൊടുക്കി. തിരക്കേറിയ അതിവേഗ പാതയായ ദൈദ് - ഷാര്‍ജ റോഡിലെ പാലത്തില്‍ നിന്നാണ് വാഹനങ്ങള്‍ ചീറിപ്പായുന്നതിനിടെ സ്ത്രീ റോഡിലേയ്ക്ക് ചാടിയത്. ശനിയാഴ്ച രാത്രി 7.43-നാണ് സംഭവം. സ്ത്രീ ഏഷ്യന്‍ രാജ്യക്കാരിയാണ്.

റോഡില്‍ വീണു കിടക്കുന്ന ശരീരം കണ്ട് അതിലെ വന്ന ഡ്രൈവര്‍മാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഉയരം കൂടിയ പാലത്തില്‍ നിന്നു ചാടിയപ്പോഴുണ്ടായ പരുക്കുകളാണ് മരണ കാരണം. ഏതു നാട്ടുകാരിയാണ് മരിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എം.എ എന്നാണ് പൊലീസ് നല്‍കിയ പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് നീക്കി. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി .

 

Lets socialize : Share via Whatsapp