ഷാർജ റോഡുകളിൽ സുരക്ഷാ ഉറപ്പു വരുത്താൻ 30 സ്മാർട്ട് റഡാറുകൾ

by Sharjah | 15-07-2017 | 791 views

ഷാർജ: ഷാർജയിലെ ഗതാഗത സുരക്ഷക്കായി 30 സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചു. നിരത്തുകളിൽ നടക്കുന്ന ഗതാഗത നിയമ ലംഘനങ്ങൾ കൂടുതൽ എളുപ്പത്തിൽ  കണ്ടു പിടിക്കുന്നതിന് ഈ സ്മാർട്ട് റഡാറുകൾ സഹായകമാകും. ട്യൂബ് ആകൃതിയിൽ നിർമിച്ചിരിക്കുന്ന റഡാറുകൾക്കു ഒരേ സമയം ഒന്നിലധികം ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടുപിടിക്കാൻ കഴിയും. മാത്രവുമല്ല റോഡിനിരുവശത്തുമുള്ള കാര്യങ്ങൾ സസൂക്ഷമം വീക്ഷിച്ച് നിയമ ലംഘനം നടത്തുന്നവരെ കൈയോടെ പിടികൂടുകയും ചെയ്യും. അത്യാധുനിക 3G സംവിധാനങ്ങൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന റഡാറുകൾ കുറ്റവാളികളുടെ വാഹങ്ങളുടെ നമ്പർ  രേഖപ്പെടുത്തി തൽക്ഷണം തന്നെ പോലീസിൽ വിവരമെത്തിക്കുo. വാഹനാപകടങ്ങളുടെ എണ്ണം കുറക്കുന്നതിന് വേണ്ടിയും, 2021 ഓടെ UAE ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള  നഗരമാക്കുക  എന്ന പ്രഖ്യാപിത ലക്ഷ്യത്തിൻറെ ഭാഗമായുള്ളതാണ്  ഈ സുരക്ഷ സജ്ജീകരണങ്ങൾ.

Lets socialize : Share via Whatsapp