യു.എ.ഇ.യില്‍ റോബിന്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ ക്രിക്കറ്റ് പരിശീലനം

by Sports | 15-09-2017 | 421 views

ദുബായ്; യു.എ.ഇ-യില്‍ വളര്‍ന്നു വരുന്ന പ്രതിഭകള്‍ക്കായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓൾറൗണ്ടർ ആയ രബീന്ദ്ര രാമനാരായൺ റോബിന്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ ക്രിക്കറ്റ് പരിശീലനം. ആര്‍എസ് സ്പോര്‍ട്ട്സ് അക്കാദമി എന്ന പേരിലാണ് പുതിയ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. സ്പോർട്സ്, ഫിസിക്കൽ ഫിറ്റ്നസ് പോലുള്ള മറ്റ് ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ഉടൻതന്നെ പരിശീലനം നൽകപ്പെടും. സെനിത്ത് സ്‌പോര്‍ട്‌സ് അക്കാദമിയുമായി സഹകരിച്ചാണ് (Zenith Sports Academy) ലോകനിലവാരമുള്ള പരിശീലനം നടത്തുന്നത്.

ഇന്ത്യ, വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ പരിശീലകരുൽപ്പെട്ട സംഘം യു.എ.ഇ-യുടെ വളർന്നുവരുന്ന പ്രതിഭകളെ ഈ മേഖലയിൽ മുന്നേറാൻ പരിശീലിപ്പിക്കുന്നതോടൊപ്പം വിദഗ്ദരായ ഫിസിയോതെറാപ്പിസ്റ്റുകളും ഫിസിക്കൽ ഫിറ്റ്നസ് പരിശീലകരും അക്കാഡമിയിൽ ഉണ്ടായിരിക്കും. ക്രിക്കറ്റിന്‍റെ നിലവാരം കുറയുകയും ആവേശം മുഴുവനും ട്വന്‍റി ട്വന്‍റിയിലേക്ക് താഴ്ന്നുപോയിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Lets socialize : Share via Whatsapp