മലയാളി പ്രവാസിയെ സ്ലൊവാക് ഓണററി കോണ്‍സല്‍ ആയി നിയമിക്കപ്പെട്ടു

by Dubai | 15-09-2017 | 426 views

ദുബായ്: മലയാളി വ്യവസായി ഡോ.സി.ജെ. റോയിയെ  സ്ലൊവാക് ഓണററി കോണ്‍സല്‍ ആയി നിയമിക്കപ്പെട്ടു. തൃശൂര്‍ സ്വദേശിയായ യുഎഇ ആസ്ഥാനമായുള്ള കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്‌ ചെയര്‍മാനാണ് ഇദ്ദേഹം. ഇതാദ്യമായാണ് യു.എ.ഇ പ്രവാസി ഇത്തരമൊരു സ്ഥാനം കൈവരിക്കുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര വാണിജ്യ കാര്‍ഷിക വിനോദ സഞ്ചാര മേഖലകള്‍  സംബന്ധിച്ച വിഷയങ്ങള്‍ കോണ്‍സലേറ്റ് കൈകാര്യം ചെയ്യും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സ്ലോവാക്ക് റിപ്പബ്ലിക്കില്‍ വിപണി കണ്ടെത്താനും മറ്റ് വികസന പ്രവത്തനങ്ങള്‍ക്കും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരളത്തിനും, കൂടി ഗുണകരമായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ഓണററി കോണ്‍സുലെറ്റിന്‍റെ ഉദ്ഘാടനം ഈ മാസം 27- ന് ബാംഗ്ലൂര്‍ വെച്ച് നടക്കും. കൂടാതെ ഡോ. റോയ് തന്നെയായിരിക്കും കോണ്‍സുലേറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.    

Lets socialize : Share via Whatsapp