
അബുദാബി: തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ സംരക്ഷിക്കുന്നതിനായി 13 വര്‍ഷങ്ങളിലായി നടപ്പാക്കി വരുന്ന മധ്യാഹ്ന വിശ്രമം ഇന്നവസാനിക്കും. എല്ലാ ദിവസവും 12 മണി മുതല്‍ 3 മണി വരെയായിരുന്നു ഉച്ച വിശ്രമം ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞമാസം വരെ 99 ശതമാനം കമ്പനികളും നിയമം പാലിച്ചതായി മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ പരമാവധി ജോലി സമയം 8 മണിക്കൂര്‍ ആണ് നിയമം ലംഘിച്ച് അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് ഓവര്‍ടൈം പ്രതിഫലം നല്‍കേണ്ടി വരും.
ഉച്ച വിശ്രമം കര്‍ശനമായി പാലിക്കുന്നുണ്ടോ എന്നും ജോലിക്കാര്‍ക്ക് എല്ലാ സമയത്തും കുടിവെള്ളം, ഫസ്റ്റ് എയ്ഡ് എന്നിവ ലഭ്യമാണെന്ന് ഉറപ്പ് വരുത്തുന്നതിനും വിവിധ എമിരേറ്റുകളിലായി 18 പരിശോധന സംഘം മിന്നല്‍ പരിശോധന നടത്തിയിരുന്നു. ചില സാങ്കേതിക കരങ്ങളാല്‍ ഉച്ച വിശ്രമം നല്കാന് പറ്റാത്ത കമ്പനികളോട് തൊഴിലാളികള്‍ക്ക് ചെറുനാരങ്ങാ നീര്, ശിതീകരണി, തണല്‍, തണുത്ത വെള്ളം തുടങ്ങിയവ ഏര്‍പ്പെടുത്താന്‍ പറഞ്ഞു.