ദുബായ് കെ.എം.സി.സി.യില്‍ മൊബൈല്‍ഫോണ്‍ സാങ്കേതിക പരിശീലനം നല്‍കുന്നു  

by Dubai | 14-09-2017 | 324 views

ദുബായ്:  പുതിയ തൊഴിലവസരങ്ങളും സംരംഭക സാധ്യതകളും പരിഗണിച്ച് ഗള്‍ഫ്‌ നാടുകളില്‍ മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം നല്‍കുന്നു. മൊബൈല്‍ ഫോണ്‍ രംഗത്തെ പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ട് നെറ്റ്‌ വര്‍ക്കായ ‘ബ്രിറ്റ്‌കോ & ബ്രിഡ്‌കോയുമായി സഹകരിച്ച് സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. 60 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഈ പരിശീലന പരിപാടിയുടെ ഭാഗമായി 200 മണിക്കൂര്‍ ഓണ്‍ ലൈന്‍ സപ്പോര്‍ട്ടും ലഭിക്കും.

വിദേശരാജ്യത്ത് ആദ്യമായാണ് ഇത്തരം സംരംഭം ആരംഭിക്കുന്നത്. പരിശീലനത്തിനാവശ്യമായ ടൂള്‍ കിറ്റ് മാത്രമാണ് പഠിതാക്കള്‍ കൊണ്ടുവരേണ്ടത്. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള ആര്‍ക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് പ്രവേശനം. ആദ്യ ബാച്ചില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 27- ന് മുന്‍പ് അല്‍ ബറാഹ കെ.എം.സി.സി ഓഫീസില്‍ നിന്നും ലഭിക്കുന്ന പ്രവേശന ഫോറം പൂരിപ്പിച്ച് നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04- 272 7773 എന്ന നമ്പറില്‍ വിളിക്കുക.

Lets socialize : Share via Whatsapp