
ഷാര്‍ജ: ഇന്‍ഷുറന്‍സ് സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കി ഷാര്‍ജ പോലീസ്. വിവിധ പ്രമുഖ കമ്പനികളുമായി സഹകരിച്ച് ലൈസന്‍സിങ് വകുപ്പാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഉപയോക്താക്കളുടെ ഇഷ്ടാനുസരണം കമ്പനികളെ തിരഞ്ഞെടുക്കാവുന്നതാണ്. അതിനായി സമൂഹത്തിലെ അംഗങ്ങളെ സ്മാര്‍ട്ട് ആപ്ലിക്കേഷനുകളിലൂടെ അവരുടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ വെബ്സൈറ്റിലൂടെയാണ് ഇതിന് അവസരം ഒരുക്കിയിരിക്കുന്നത്.