അലിഗഢ് സര്‍വ്വകലാശാലയുടെ ‘ഓൺലൈൻ ഡിസ്റ്റൻസ് ലേണിങ് സംവിധാനം’ ദുബൈയിലെത്തുന്നു

by Dubai | 14-09-2017 | 364 views

ദുബായ്: അലിഗഢ് സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസകേന്ദ്രം ഇനി ദുബായിലും. ബ്രിട്ടീഷ് ഭരണകാലത്ത് ഭാരതത്തിൽ സ്ഥാപിതമായ കാംബ്രിഡ്ജ് സർവകലാശാലാ മാതൃകയിലുള്ള ‘അലിഗഢ് സർവകലാശാല’യുടെ ‘ഓൺലൈൻ ഡിസ്റ്റൻസ് ലേണിങ് സംവിധാനം’ ദുബൈയിലെത്തുന്നത് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ്. ഈ സംവിധാനത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ ലഭ്യമാകുന്നത്. ഒക്ടോബര്‍ 28 മുതലാണ്‌ ഈ സേവനം തുടങ്ങുന്നത്.

അഞ്ച് ബിരുദ കോഴ്സുകളും, നാലു ബിരുദാനന്തര ബിരുദ കോഴ്സുകളും ഓൺലൈൻ ഡിസ്റ്റൻസ് ലേണിങ് സംവിധാനം വഴി ലഭ്യമാകും. വിദ്യാഭ്യാസ മേഖലയിൽ പ്രമുഖരായ ജി-ടെക് എജ്യുക്കേഷൻ, വിദൂര വിദ്യാഭ്യാസമേഖലയിൽ പ്രശസ്ത ഡിജിറ്റൽ കമ്പനിയായ ജീനിയസ് ഗ്രൂപ്പ് ഗ്ലോബൽ, മംസാർ ഗ്രൂപ്പ് എന്നിവരുമായി  സഹകരിച്ചാണ് ഈ സംവിധാനം കൊണ്ടുവരുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പാഠഭാഗങ്ങള്‍ നല്‍കുന്നത് കൂടാതെ തല്‍സമയ ക്ലാസുകളും സാധ്യമാക്കുമെന്നും ജി-ടെക് എജ്യുക്കേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മെഹറൂഫ് മണലൊടി അഭിപ്രായപ്പെട്ടു.

Lets socialize : Share via Whatsapp