ഖഷോഗിയുടെ തിരോധാനം; സൗദി രാജകുമാരന് എല്ലാം അറിയാമെന്ന് അമേരിക്ക

by International | 18-10-2018 | 678 views

വാഷിംഗ്ടണ്‍: സൗദി പത്രപ്രവര്‍ത്തകന്‍ ഖഷോജിയുടെ തിരോധാനത്തിന് പിന്നിലെ കാരണം സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് അറിയാമെന്ന് യുഎസ് ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. ഖഷോജിയുടെ തിരോധാനത്തിന് സൗദി കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് വലിയ ചോദ്യങ്ങളാണുയരുന്നത്. തിരോധാനത്തിന് പിന്നില്‍ സല്‍മാന് പങ്കുണ്ടെന്ന സംശയവും നിലനില്‍ക്കുന്നു.

ഖഷോജിയുടെ സുഹൃത്തുക്കള്‍, സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കൂടാതെ മറ്റ് രേഖകളില്‍ നിന്നും അദ്ദേഹത്തെ ഇല്ലാതാക്കുവാന്‍ മുഹമ്മദ് ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമായെന്ന് യു.എസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയാണ് പത്രപ്രവര്‍ത്തകന്‍റെ തിരോധാനത്തിന് പിന്നില്‍ എന്ന നിഗമനത്തില്‍ യു.എസ് പ്രസിഡന്‍റിന്‍റെ ഓഫീസ് എത്തിയതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിനെതിരെയും യമനിലെയും സൗദിയുടെ ഇടപെടലിനെ ഖഷോജി ശക്തമായി വിമര്‍ശിച്ചിരുന്നു. പത്രപ്രവര്‍ത്തകന്‍റെ തിരോധാനത്തില്‍ സൗദിയുടെ പങ്ക് തെളിഞ്ഞാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു.

Lets socialize : Share via Whatsapp