ഷാര്‍ജയില്‍ യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചു

by Sharjah | 18-10-2018 | 875 views

ഷാര്‍ജ: അമിത വേഗതയില്‍ വന്ന കാര്‍ യുവതിയെ ഇടിച്ചു തെറിപ്പിച്ചു. ഷാര്‍ജയില്‍ അല്‍ താവുണ്‍ മേഖലയില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഇറാനിയന്‍ യുവതിയെ കാര്‍ ഇടിച്ച് തെറിപ്പിച്ചത്. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തില്‍ നിയമനാസൃതമല്ലാത്ത മേഖലയില്‍ നിന്നാണ് യുവതി റോഡ് മുറിച്ച് കടന്നതെന്ന് തെളിഞ്ഞു. കൂടാതെ കാര്‍ അമിത വേഗതയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

Lets socialize : Share via Whatsapp