നാട്ടില്‍ നിന്ന് യുഎഇ-യിലേക്ക് മരുന്നുകള്‍ കൊണ്ടു വരാന്‍ പുതിയ നടപടിക്രമങ്ങള്‍...

by General | 18-10-2018 | 650 views

അബുദാബി: നാട്ടില്‍ നിന്ന് യുഎഇ-യിലേക്ക് മരുന്നുകള്‍ കൊണ്ടുവരാന്‍ ഇ-അപ്രൂവല്‍ നിര്‍ബന്ധമാക്കി. സന്ദര്‍ശകര്‍ക്കും തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്കും ഇത് ബാധകമാണ്. മരുന്നുകള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നവര്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് (www.mohap.gov.ae) വഴി പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കണം. ഫോം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും.

വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകള്‍ മാത്രമേ കൊണ്ടുവരാന്‍ പാടുള്ളൂ. നിയന്ത്രണമില്ലാത്ത മരുന്നുകള്‍ മൂന്ന് മാസം വരെ ഉപയോഗിക്കാനുള്ള അളവില്‍ കൊണ്ടുവരാം. എന്നാല്‍ കടുത്ത നിയന്ത്രണവും ഭാഗിക നിയന്ത്രണവും ഉള്ള മരുന്നുകള്‍ ഒരു മാസത്തെ ഉപയോഗിത്തിനുള്ളത് മാത്രമേ കൊണ്ടുവരാന്‍ അനുവാദമുള്ളൂ. ചികിത്സിക്കുന്ന ഡോക്ടര്‍ നല്‍കിയ കുറിപ്പടി, അംഗീകൃത മെഡിക്കല്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്, പാസ്‌പോര്‍ട്ടിന്‍റെയും എമിറേറ്റ്‌സ് ഐ.ഡി-യുടെയും പകര്‍പ്പ് എന്നിവയും അപേക്ഷയോടൊപ്പം നല്‍കണം.

ആവശ്യമായ രേഖകളോടൊപ്പം നല്‍കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പിലെ ഉദ്ദ്യോഗസ്ഥര്‍ പരിശോധിച്ച് അനുമതി നല്‍കും.

Lets socialize : Share via Whatsapp