
ദുബായ്: കടലിനടിയില്‍ ആഡംബരം സൗധം പണിതുയര്‍ത്താന്‍ ദുബായ് ഒരുങ്ങി. കരകളില്‍ പല വിസ്മയങ്ങളും സൃഷ്ട്ടിച്ച ലോകത്തിലെ ആകര്‍ഷക രാജ്യങ്ങളിലൊന്നായി സ്ഥാനം പിടിച്ച ദുബായ് ഇപ്പോള്‍ കടലിനടിയിലും അത്ഭുതം സൃഷ്ട്ടിക്കാന്‍ ഒരുങ്ങുകയാണ്.
കൃത്രിമ ദ്വീപായ വേൾഡ് ഐലൻഡില്‍ വെള്ളത്തിനടിയിൽ വിസ്മയ കൊട്ടാരം തീർക്കാനുള്ള ഒരുക്കങ്ങളിലാണ് ദുബായ്. കടലില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയാണ് ഈ കൊട്ടാരം പണിയുന്നത്.
ഈ കൊട്ടാരത്തില്‍ 3,000 പേര്‍ക്ക് താമസിക്കുവാനുള്ള സൌകര്യങ്ങള്‍ ഉണ്ടാകും. ജലത്തിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ഡെക്കിലൂടെ കടലിനടിയിലെ കാഴ്ചകളും ആസ്വദിക്കാവുന്നതാണ്.
512 മില്യണ്‍ പൗണ്ട് ചിലവിട്ടു നിര്‍മിക്കുന്ന ഈ പദ്ധതി അടുത്ത വര്‍ഷം ആരംഭിക്കുകയും 2020-ല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.