സൗദിയെ മുട്ടുകുത്തിച്ച് ബ്രസീല്‍

by Sports | 13-10-2018 | 1871 views

റിയാദ്: സൗഹൃദ മത്സരത്തില്‍ ബ്രസീലിനു ജയം. സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ ബ്രസീല്‍ രണ്ടു ഗോളിനാണ് ജയിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസും ലോബോ സില്‍വയുമാണ് സ്‌കോര്‍ ചെയ്തത്.

മത്സരത്തിന്‍റെ 85 -ാം മിനിറ്റില്‍ സൗദിയുടെ അല്‍ ഒവെയ്സ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയിരുന്നു. പെനാല്‍റ്റി ഏരിയായ്ക്കു വെളിയില്‍ മനപൂര്‍വം പന്ത് കൈ കൊണ്ട് പിടിച്ചതിന് റഫറി നേരിട്ട് ചുവപ്പ് കാണിക്കുകയായിരുന്നു. ജീസസ് കളിയുടെ 43 -ാം മിനിറ്റിലാണ് സ്‌കോര്‍ ചെയ്തത്. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ ലോബോ പട്ടിക തികച്ചു. ചൊവ്വാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ അര്‍ജന്‍റീനയെ നേരിടും.

 

Lets socialize : Share via Whatsapp