എമിറേറ്റിൽ ടൂറിസം, റീറ്റെയില്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകൾക്ക് ഉണർവ്വേകിക്കൊണ്ട് അലിഫ് ഗ്രൂപ്പ്

by Business | 11-09-2017 | 455 views

ഷാര്‍ജ: “അല്‍-മംഷ”, ഷാര്‍ജയില്‍ 3 ബില്യന്‍ ദിര്‍ഹത്തിന്‍റെ വികസന പദ്ധതികളുമായി അലിഫ് ഗ്രൂപ്പ്. എമിറേറ്റിന്‍റെ ഹൃദയ ഭാഗത്തായി ഊർജ്ജസ്വലമായ ഒരു ജീവിത ശൈലി പ്രധാനം ചെയ്യുന്ന വിധത്തിലുള്ള - തികച്ചും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ടൂറിസം, റീറ്റെയില്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകൾക്കായി പുതിയ നിര്‍മ്മാണ – വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. അല്‍-മംഷ എന്ന പേരിലാണ് പദ്ധതി അറിയപ്പെടുന്നത്. ഷാർജ-ദുബായ് അതിർത്തിയോട് ചേർന്ന്, യൂണിവേഴ്സിറ്റി സിറ്റിയിലാണ് പദ്ധതി തയ്യാറാകുന്നത്. കഫേകൾ, റസ്റ്റോറന്‍റുകൾ, സ്വിമ്മിംഗ് പൂൾ, നഴ്സറികൾ, സ്പാ, ജിം, ഫിറ്റ്നസ്- ഹെൽത്ത് ക്ലബ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സേവനങ്ങളുടെ ഒരു ശ്രേണി തന്നെ വാഗ്ദാനം ചെയ്തുകൊണ്ടാണ് അലിഫ് ഗ്രൂപ്പ്‌ ഒരുങ്ങുന്നത്.

gulf news, latest gulf malayalam news, exclusive dubai malayalam news

ആധുനിക ജീവിത രീതിയിൽ വിനോദം, ഷോപ്പിംങ് എന്നിവയ്ക്ക് കൂടി ഇടം നൽകിക്കൊണ്ട്, പരിസ്ഥിതിയോടിണങ്ങുന്ന രീതിയിൽ, വിശാലമായ നടപ്പാതകളും മറ്റും ക്രമീകരിച്ച്, ഊർജ്ജസ്വലമായ ഒരു ജീവിത ശൈലിയാണ് ഈ പദ്ധതിയില്‍. ഒരേ സമയം 7,000- ത്തിൽ കൂടുതൽ കാറുകൾക്ക് പാർക്കിങ്ങിനുള്ള സൗകര്യവും സജ്ജമായിരിക്കും. ഏകദേശം 3 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പദ്ധതി വ്യാപിച്ച് കിടക്കുന്നത്. 2022-ഓടെ പദ്ധതി പൂര്‍ത്തിയാക്കും. നിക്ഷേപകര്‍ക്കും ഉപയോക്താക്കള്‍ക്കും സൗകര്യപ്രദമായ രീതിയിലുള്ള വായ്പാ സംവിധാനങ്ങളും ഒരുക്കിക്കൊണ്ട്  ഷാര്‍ജയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ അലിഫ് ഗ്രൂപ്പ്‌ അല്‍-മംഷ പദ്ധതിക്കായുള്ള സെയില്‍ സെന്‍റര്‍ ആരംഭിച്ചിട്ടുണ്ട്.

Lets socialize : Share via Whatsapp