
ഷാര്‍ജ: യുഎഇ-യിലും അറബ് രാജ്യങ്ങളിലുമായി ആദ്യമായി അവതരിപ്പിച്ച നിശബ്ദ പുസ്തക പ്രദര്‍ശനത്തില്‍ യുഎഇ-യുടെ യുവതലമുറയ്ക്ക് വേണ്ടിയുള്ള പുസ്തകങ്ങളുടെ ബോര്‍ഡ് മേധാവിയായ ഷെയ്ഖ് ബോദര്‍ അല്‍ ഖാസിമി പ്രദര്‍ശനം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച്, സെപ്റ്റംബര്‍ 30 വരെ എട്ട് ആഴ്ചയോളം നീണ്ടുനില്‍ക്കുന്ന മേള, ലോകത്തെ 20 രാജ്യങ്ങളില്‍ നിന്നുമുള്ള 54 കൃതികളുടെ വാക്കുകളില്ലാത്ത മനോഹരമായ ദൃശ്യാവിഷ്കാര രൂപത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
മനോഹര ദൃഷ്ടാന്തങ്ങളിലൂടെ ലോകത്തെ മുഴുവനായും പര്യവേക്ഷണം ചെയ്യാൻ പ്രചോദിപ്പിക്കുന്ന ശക്തമായ ഉപകരണമാണ് ഇത്തരം പുസ്തകങ്ങള്‍ എന്നും. വ്യക്തിത്വ വികസനത്തിലും ആശയവിനിമയം സാധ്യമാക്കുന്നതിലും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതിനുള്ള ഒരു മികച്ച വേദിയായി ‘നിശബ്ദ പുസ്തക പ്രദര്‍ശനം’ ആദ്യമായി യുഎഇ-യിലും അറബ് ലോകത്തും യാഥാർഥ്യമാക്കാൻ സാധിച്ചതിൽ ഞങ്ങൾ തികഞ്ഞ സന്തുഷ്ടരാണ്, ഷെയ്ഖ് ബോദർ ബിന്ത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.