
കുവൈറ്റ്: കുവൈറ്റില്‍ ജോലിക്കിടെ എഞ്ചിനീര്‍ ആയ മലയാളി യുവാവ് തോമസ് ദേവസ്യ (28) ബീച്ചില്‍ മുങ്ങി മരിച്ചു. യമഹയുടെ സുല്‍ത്താന്‍ അല്‍ സലെ കമ്പനിയിലെ മെയിന്റനന്‍സ് വിഭാഗത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയിരുന്നു തോമസ്. ഖൈറാന്‍ റിസോര്‍ട്ടില്‍ ഇവരുടെ പ്രോഡക്റ്റ് ആയ വാട്ടര്സ്കീ റിപ്പയര്‍ ചെയ്ത ശേഷം ഇത് ബീച്ചില്‍ ചെക്ക് ചെയ്യുന്നതിനിടെ തിരമാലകളില്‍ പെട്ട് അപകടത്തില്‍പെടുകയായിരുന്നു. വാട്ടര്‍ സ്കീയോടൊപ്പം ഇയാളും തിരമാലകളില്‍പ്പെട്ട് അപകടത്തിലാവുകയായിരുന്നു.