റിയല്‍ എസ്റ്റേറ്റ് അല്‍ ജദ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കും

by Sharjah | 07-09-2017 | 371 views

ഷാര്‍ജ: പത്ത് ഘട്ടങ്ങളിലായി 2400 കോടി ദിര്‍ഹം നടപ്പിലാക്കുന്ന 2.4 കോടി ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന ‘അല്‍ ജദ’ റിയല്‍ എസ്റ്റേറ്റിന്‍റെ നിര്‍മ്മാണ പദ്ധതി അടുത്ത വര്‍ഷം ആരംഭിക്കും. മുഖ്യ പാതകളുമായി ബന്ധിപ്പിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ചായിരിക്കും പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഷാര്‍ജ എയര്‍പോര്‍ട്ട്, ഇന്‍റര്‍നാഷണല്‍ ഫ്രീ സോണ്‍ എന്നീ മേഖലകള്‍ക്ക് സമീപത്താണ് വന്‍ റിയല്‍ എസ്റ്റേറ്റിന്‍റെ നിര്‍മാണം. വീതിയോടുകൂടിയ റോഡുകളും ഗതാഗത മാര്‍ഗങ്ങളും ഉള്ളതിനാല്‍ ഗതാഗതത്തിനും മറ്റുമുള്ള തിരക്കുകള്‍ കുറയുമെന്നാണ് പ്രതീക്ഷ.

 

Lets socialize : Share via Whatsapp