ദുബായില്‍ ഇനി ഏഷ്യാ കപ്പ് മത്സരദിനങ്ങള്‍: സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം, മത്സരക്രമം പുറത്തിറങ്ങി

by Sports | 20-09-2018 | 1070 views

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ മത്സരക്രമങ്ങള്‍ പുറത്തുവിട്ടു. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് 'എ'യില്‍ നിന്ന് ഇന്ത്യയും പാകിസ്താനും, 'ബി' ഗ്രൂപ്പില്‍ നിന്ന് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളുമാണ് സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടിയത്. ശ്രീലങ്ക, ഹോങ്കോംഗ് ടീമുകള്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി.

സെപ്തംബര്‍ 21 മുതലാണ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ ദിനം ഇന്ത്യ ബംഗ്ലാദേശിനെയും, പാകിസ്താന്‍ അഫ്ഗാനിസ്ഥാനെയും നേരിടും. സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. തുടര്‍ന്ന് ആദ്യ സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ 28-ന് നടക്കുന്ന ഫൈനലിന് യോഗ്യത നേടും. ഏഷ്യാകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീം ഇന്ത്യയാണ്. ഇന്ത്യ ആറ് തവണ ജേതാക്കളായപ്പോള്‍, ശ്രീലങ്ക അഞ്ച് തവണ കിരീടം സ്വന്തമാക്കി.

മത്സരക്രമങ്ങള്‍

സെപ്തംബര്‍ 21: ഇന്ത്യ x ബംഗ്ലാദേശ്, പാകിസ്താന്‍ x അഫ്ഗാനിസ്ഥാന്‍

സെപ്തംബര്‍ 23: ഇന്ത്യ x പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ x ബംഗ്ലാദേശ്

സെപ്തംബര്‍ 25: ഇന്ത്യ x അഫ്ഗാനിസ്ഥാന്‍

സെപ്തംബര്‍ 26: പാകിസ്താന്‍ x ബംഗ്ലാദേശ്

സെപ്തംബര്‍ 28: ഫൈനല്‍

Lets socialize : Share via Whatsapp