.jpg)
അബുദാബി : തൃശൂര്‍ ജില്ലയിലെ അന്തിക്കാട് സ്വദേശി അബുദാബി റീം ദ്വീപില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ് മരിച്ചു. അജ്മാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഹിറ അലൂമിനിയം ഗ്ലാസ് വര്‍ക്ക് കമ്പനി മാനേജിങ് പാട്ണര്‍ ഹനീഫ (59 ) പതിപ്പറംബത്താണ് കെട്ടിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ഒമ്പതാം നിലയില്‍ നിന്നും താഴേക്ക് വീണ് മരണപ്പെട്ടത്.
കൊച്ചുമോന് -ബീഫാത്തിമ ദമ്പതികളുടെ മകനാണ് ഹനീഫ.
ഭാര്യ: ശരീഫ അബ്ദുല്‍ ജബ്ബാര്‍. മക്കള്‍ : സഞ്ജിത്, സഫ്ന . സഹോദരങ്ങള്‍ : അബ്ദുല്‍ മജീദ്, ശംശുദ്ധീന്‍, സാജിത, ആബിദ, സുബൈദ.
അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അബുദാബി പോലീസ്, ഫോറന്‍സിക് വിഭാഗം എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.