ഖത്തറില്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന് ഭാരം കൂടിയാല്‍ ഗുരുതര കുറ്റം...

by International | 15-09-2018 | 948 views

ദോഹ: കുട്ടികളുടെ ബാഗിന്‍റെ ഭാരം കൂടുതലാണെങ്കില്‍ ഇനി അത് ഗുരുതര കുറ്റമാണ്. കഴുത്ത്, തോള്‍ വേദനയ്ക്കു ചികില്‍സ തേടുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മറ്റൊന്നും കൊണ്ടല്ല സംഭവിക്കുന്നത്. അമിത ഭാരമുള്ള ബാഗുമായുള്ള കുട്ടികളുടെ നടപ്പ് തന്നെയാണ് ഇതിനു കാരണം. സ്‌കൂള്‍ ബാഗിന്‍റെ ഭാരം കുട്ടിയുടെ ഭാരത്തിന്‍റെ 10-15 ശതമാനത്തില്‍ അധികമാകാന്‍ പാടില്ല. നെഞ്ചിനെയോ അരക്കെട്ടിനെയോ കൂട്ടി ബന്ധിപ്പിക്കുന്ന സ്ട്രാപ്പുകള്‍ ആവശ്യമില്ല.

നടുവേദനയുള്ള കുട്ടികള്‍ക്കു ട്രോളി ബാഗാണ് ഉചിതം. എന്നാല്‍ പല സ്‌കൂളുകളും സുരക്ഷാ കാരണങ്ങളാല്‍ ഇത് അനുവദിക്കാറില്ല. 45-50 പ്രായക്കാരില്‍ കണ്ടിരുന്ന വാതരോഗങ്ങള്‍ ഇപ്പോള്‍ 16-18 പ്രായക്കാരിലും കാണുന്നുണ്ട്. എന്നാല്‍ കുട്ടികളിലെ സ്‌കോളിയോസിസും (നട്ടെല്ലിന്‍റെ വളവ്) സ്‌കൂള്‍ ബാഗിന്‍റെ ഭാരവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളിലാണ് സ്‌കോളിയോസിസ് കാണപ്പെടുന്നത്. കുട്ടികള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കു മുന്നില്‍ ചടഞ്ഞിരിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം.

Lets socialize : Share via Whatsapp