ഷാര്‍ജാ വിമാനത്താവളത്തിലെത്തുന്നവര്‍ ശ്രദ്ധിക്കുക

by Sharjah | 07-09-2018 | 1149 views

ഷാര്‍ജ; ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വാഹനയാത്രികര്‍ ഒരു ദിശാമാറ്റത്തെ കുറിച്ച് അറിഞ്ഞിരിക്കണം. നാലാമത്തെ ഇന്‍റര്‍സെക്ഷന്‍റെ അവസാനം മുതല്‍ ഷാര്‍ജ നഗരത്തിലേക്കുള്ള ലെയ്‌നിന്‍റെ തുടക്കം വരെ അടച്ചിരിക്കുകയാണെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. ഈ ലെയ്‌നില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. ജോലികള്‍ എന്ന് തീരുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. വാഹനയാത്രികര്‍ ശ്രദ്ധപുലര്‍ത്തണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

 

 

Lets socialize : Share via Whatsapp