ഹിജ്റ പുതുവര്‍ഷ അവധി പ്രഖ്യാപിച്ച് യു.എ.ഇ

by General | 05-09-2018 | 661 views

ഫെഡറല്‍-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ 13 മുതല്‍ 16 വരെ അവധിയായിരിക്കുമെന്ന് ക്യാബിനറ്റ് അറിയിച്ചു. ഇസ്ലാമിക് വര്‍ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

യു.എ.ഇ-യില്‍ ഫെഡറല്‍-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഹിജ്റ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ 13 മുതല്‍ 16 വരെ അവധിയായിരിക്കുമെന്ന് ക്യാബിനറ്റ് അറിയിച്ചു. ഇസ്ലാമിക വര്‍ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പൊതു, സ്വകാര്യ മേഖലകള്‍ക്ക് ഇത് ബാധകമാകുമെന്ന് മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുള്ള അല്‍ ബക്രി വ്യക്തമാക്കി. മാസപ്പിറവി കാണുന്ന മുറയ്ക്ക് ഔഖാഫ്, മതകാര്യ മന്ത്രാലയമാണ് ഹിജ്റ വര്‍ഷാരംഭം പ്രഖ്യാപിക്കുക.

 

Lets socialize : Share via Whatsapp