ഖത്തര്‍ ലോകകപ്പിന് വോളണ്ടിയറാകാനുള്ള അവസരം...മലയാളികള്‍ ഉള്‍പ്പെടെ അര ലക്ഷത്തിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തു

by Sports | 04-09-2018 | 1089 views

ദോഹ; നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്‍റെ വോളന്‍റിയറാകാന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ റജിസ്റ്റര്‍ ചെയ്തത് അന്‍പതിനായിരത്തിലേറെയാളുകള്‍. ഇന്നലെ വൈകിട്ടു വരെയുള്ള കണക്കുകള്‍ പ്രകാരം 72,878 പേരാണ് വോളന്‍റിയറാവാനായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

2022-ലെ ലോകകപ്പ് ഫുട്‌ബോളിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് (എസ്‌സി) വോളന്‍റിയര്‍മാരാവാന്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 14,000 മുതല്‍ 16,000 വരെ വോളന്‍റിയര്‍മാരെയാണ് ലോകപ്പിന്‍റെ സംഘാടനത്തിനായി ആവശ്യമുള്ളതെന്നാണ് കണക്കു കൂട്ടല്‍. ലോകത്തിന്‍റെ ഏതു ഭാഗത്ത് നിന്നുമുള്ള 16 വയസ്സിനു മുകളിലുള്ളവര്‍ക്ക് വോളന്‍റിയറാവാന്‍ അപേക്ഷിക്കാം.

മലയാളികളുള്‍പ്പെടെ ഒട്ടേറെ പേര്‍ ഇതിനകം വോളന്‍റിയറാവാനായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എസ്‌സി ലഭ്യമാക്കും. വോളന്‍റിയര്‍മാരാവാനായി www.seeyouin2022.qa എന്ന വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാം. സമീപകാലത്ത് എടുത്ത ഫോട്ടോയും അപ്ലോഡ് ചെയ്യണം.

Lets socialize : Share via Whatsapp