2022-ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്‍റെ വോളന്‍റിയറാകാന്‍ അവസരം

by Sports | 03-09-2018 | 1149 views

ദോഹ: നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഖത്തറില്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് ഫുട്‌ബോളിന്‍റെ വോളന്‍റിയറാകാന്‍ അവസരം. ലോകകപ്പ് ഫുട്‌ബോളിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്സി) വോളന്‍റിയര്‍മാരുടെ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാലു മണിക്കൂറിനുള്ളില്‍ റജിസ്‌ട്രേഷന്‍ 10,000 പിന്നിട്ടു.

ലോകപ്പിനായി 14,000- 16,000 വോളന്‍റിയര്‍മാരെയാണ് എസ് സി റിക്രൂട്ട് ചെയ്യുക. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 16 വയസിനു മുകളിലുള്ളവര്‍ക്ക് വോളന്‍റിയറാവാനായി രജിസ്റ്റര്‍ ചെയ്യാം.

വോളന്‍റിയര്‍ റജിസ്‌ട്രേഷന്- www.seeyouin2022.com

 

Lets socialize : Share via Whatsapp