യുഎഇ-യിലെ പൊതുമാപ്പ് കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി

by Abudhabi | 27-08-2018 | 819 views

അബുദാബി: ഒരാഴ്ചക്ക് ശേഷം യുഎഇ-യിലെ പൊതുമാപ്പ് സഹായക കേന്ദ്രങ്ങള്‍ ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ എത്രയും വേഗം പൊതുമാപ്പിനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.

ബലിപെരുന്നാളിന് യുഎഇ-യിലെ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ചത്തെ അവധിയാണ് പ്രഖ്യാപിച്ചിരുന്ന്. ഓഗസ്റ്റ് ആദ്യം മുതല്‍ തുടങ്ങിയ പൊതുമാപ്പ് സഹായക കേന്ദ്രങ്ങളും ഇക്കാലയളവില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. എല്ലാ എമിറേറ്റുകളിലെയും സഹായക കേന്ദ്രങ്ങളില്‍ നേരത്തെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. അവധി ദിനങ്ങള്‍ അവസാനിച്ചതോടെ വീണ്ടും ആളുകള്‍ എത്തുന്നുണ്ട്. ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

Lets socialize : Share via Whatsapp