
ദുബായ് : ബലി പെരുന്നാള്‍ പ്രമാണിച്ച് നഗരത്തിലെ മെട്രോ ബസ് സമയം പുനഃക്രമീകരിച്ചു. കൂടുതല്‍ സമയങ്ങളില്‍ മെട്രോ- ബസ് സര്‍വീസ് ഒരുക്കിയാണ് റോഡ് ഗതാഗത അതോറിറ്റി മാതൃക കാണിച്ചത്. ബലി പെരുന്നാള്‍ പ്രമാണിച്ച് സൗജന്യ പാർക്കിങ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ബഹുനില പാർക്കിങ് ലോട്ടുകൾ ഒഴികെയുള്ള പാർക്കിങ് മേഖലകളിൽ ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് എന്നീ തീയതികളിൽ പാർക്കിങ്ങിന് ഫീസ് ഈടാക്കുകയില്ല. കേന്ദ്രങ്ങള്‍ക്ക് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ അവധിയായിരിക്കും. സെപ്റ്റംബര്‍ നാലാം തീയതി മുതല്‍ ഇവിടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതാണ്. കൂടാതെ ഇ.സി.ടി.ആര് റെസ്റ്റിങ്, രജിസ്ട്രേഷൻ സേവനങ്ങൾ എന്നിവയ്ക്കും മേൽ പറഞ്ഞ തീയതികളിൽ അവധിയായിരിക്കും.