ദുബായില്‍ 1 കോടി 40 ലക്ഷം ദിർഹത്തിന്‍റെ കവര്‍ച്ച നടത്തി മുങ്ങിയ ഒൻപതംഗ സംഘത്തെ പോലീസ് പിടികൂടി

by General | 29-08-2017 | 438 views

ദുബായ്: നഗരത്തില്‍ 1.40 കോടി ദിർഹത്തിന്‍റെ വന്‍ കവര്‍ച്ച നടത്തി മുങ്ങിയ ഒൻപതംഗ സംഘത്തെ 12 മണിക്കൂറിനുള്ളില്‍ ദുബായ് പോലീസ് പിടികൂടി. സമീപത്തുള്ള എമിറേറ്റിൽ നിന്നാണ്കൊള്ള സംഘത്തെ പോലീസ്പിടികൂടിയത്. മുറഖബാത് മേഖലയിലെ എ.ടി.എം യന്ത്രത്തിൽ നിക്ഷേപിക്കാനുള്ള പണവുമായി പോയ വാഹനത്തിൽ നിന്നാണ് കഴിഞ്ഞ വ്യാഴാഴ്ച ഇവര്‍ കവർച്ച നടത്തിയത്. പണം തട്ടിയെടുത്ത ശേഷം സംഘം അജ്ഞാത സ്ഥലത്തേയ്ക്ക് മുങ്ങുകയായിരുന്നു. പിടിയിലായ പ്രതികൾ ഒൻപത് പേരും ഏഷ്യക്കാരാണ്. കൊള്ളയടിച്ച മുഴുവന്‍ പണവും കണ്ടെടുത്തുവെന്ന് കുറ്റാന്വേഷണ വിഭാഗം മേധാവി മേജർ ജനറൽ ഖലീഫ
ഇബ്‌റാഹീം അൽ മൻസൂരി പറഞ്ഞു.

Lets socialize : Share via Whatsapp