ലോകത്തെ ഏറ്റവും വലിയ എന്‍റർടൈൻമെന്‍റ് ഷോ, ‘ലാ പേളിന്’ നിറഞ്ഞ കൈയടിയുമായി ദുബായ് നഗരം

by Entertainment | 28-08-2017 | 511 views

ദുബായ്: എപ്പോഴും അത്ഭുതങ്ങൾ മാത്രം സമ്മാനിക്കുന്ന ദുബായ്  നഗരത്തിന് വിസ്മയ നഗരം എന്നൊരു അര്‍ഥം കൂടിയുണ്ട്. ലോകത്തെ ഏറ്റവും വലിയ എന്‍റർടൈൻമെന്‍റ് ഷോ ആയ ‘ലാ പേൾ’ വിസ്മയത്തിന്‍റെ മറ്റൊരു രൂപം കൂടി ഇവിടെ കൂട്ടിച്ചേർക്കുകയാണ്.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലൈവ് പെർഫോമിംഗ് തിയേറ്റർ ആണ് ലാ പേളിന്‍റെ  സവിശേഷതകളിൽ ഒന്ന്. നൂൽ മഴയും പെരുമഴയും മുതൽ കൊടും ചൂട് വരെ ഇവിടെ അനുഭവപ്പെടും. നിമിഷനേരം കൊണ്ട് മാറിക്കൊണ്ടിരിക്കുന്ന വേറിട്ട വിസ്മയ കാഴ്ചകളാണ് ലാ പേളിന്‍റെ വേദിയില്‍ ഒരുക്കിയിരിക്കുന്നത്. ഇരുപത്തിയഞ്ച് അടിയോളം ആഴമുള്ള കൃത്രിമ കുളം പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന ഒന്നാണ്.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news


പ്രശസ്ത ഫ്രഞ്ച് കലാകാരൻ ഫ്രാങ്കോ ഡ്രാഗൺ ആണ് ലേ പോളിന്‍റെ ശില്പി. 23 രാജ്യങ്ങളിൽ നിന്നായുള്ള കലാകാരന്മാർ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നൃത്താഭ്യാസത്തിലൂടെ പ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോവുന്നു. 1,300 സീറ്റുകളുള്ള ഈ ഷോയ്ക് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 400 ദിർഹമാണ്.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

Lets socialize : Share via Whatsapp